വിൽപ്പത്രം എഴുതിയാൽ പലതുണ്ട് നേട്ടം
Mail This Article
വിൽപ്പത്രം എഴുതി തയാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടപടക്രമങ്ങൾ എളുപ്പമാകും
1 വിൽപ്പത്രം എഴുതിയോ ടൈപ്പ് ചെയ്തോ പ്രിന്റ് ചെയ്തോ തയാറാക്കാം
2 ഒരാൾ ഒന്നിലധികം വിൽ എഴുതിയിട്ടുണ്ടെങ്കിൽ അവസാനം തയാറാക്കിയതിനേ നിയമപരമായി പ്രാബല്യമുണ്ടാകൂ. (1984 െല Badari Basama Vs Kandrikers വിധി).
3 സാക്ഷികളാകുന്നത് ഡോക്ടറും അഡ്വക്കറ്റുമാകുന്നതാണ് നല്ലത്.
4 വിൽ റജിസ്റ്റർ ചെയ്താൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടാണ്.
റജിസ്റ്റർ ചെയ്താൽ പകർപ്പ് റജിസ്റ്റർ ചെയ്ത ഓഫിസിൽ ഉണ്ടാകും.
5 സാക്ഷികൾക്കും എക്സിക്യൂട്ടർക്കും വിൽപത്രം എഴുതുന്നയാളെക്കാൾ പ്രായം കുറവാകുന്നതാണ് ഉചിതം.
6.സ്വന്തം ൈകപ്പടയിൽ എഴുതിയാൽ പിന്നീട് സംശയമുണ്ടായാൽ പരിശോധിച്ചു തിരുത്താനാകൂം.
7 എക്സിക്യൂട്ടർ വഴി വിൽ നടപ്പിലാക്കണമെന്നു നിർബന്ധമില്ല.
8 എഴുതിയ വിൽ ഏതു സമയത്തും മാറ്റാം. ഏറ്റവും പുതിയതിൽ ഇതാണ് അവസാനത്തേതെന്നും മറ്റുള്ളവ റദ്ദാക്കിയെന്നും കൃത്യമായും വ്യക്തമായും േരഖപ്പെടുത്തണം,
9സ്വന്തമായി വിൽ തയാറാക്കാൻ പ്രാപ്തരല്ലാത്തവർ നിയമസഹായം തേടണം. എങ്കിലേ എല്ലാ വിശദാംശങ്ങളും ആവശ്യമായ ഒപ്പുകളും നല്ല ഭാഷയും ആശയവ്യക്തതയുമുണ്ടാകൂ.
10 നല്ല കട്ടിയുള്ള ക്വാളിറ്റി േപപ്പറിൽ തയാറാക്കണം. കാലാന്തരത്തിൽ നശിച്ചുപോകാതെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കണം.
11 ബാങ്ക് ലോക്കറിലോ മറ്റു സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിക്കാം. കൂടുതൽ പകർപ്പെടുക്കരുത്.എവിടെ സൂക്ഷിക്കുന്നുവെന്നത് സംബന്ധിച്ച് വിശ്വസ്തനായ ഒരാൾക്ക് അറിവുണ്ടാകണം.
12 ഓരോരുത്തർക്കും ലഭിക്കുന്ന വിഹിതത്തിന്റെ മൂല്യം തുകയായി േരഖപ്പെടുത്തണ്ട. ഇത് കാലാന്തരത്തിൽ മാറാം. ശതമാനക്കണക്കാണുചിതം.
13 ബലം പ്രയോഗിച്ചോ ദുഃസ്വാധീനം വഴിയോ നിർബന്ധിതമായോ തയാറാക്കുന്ന വിൽ 1925 ലെ India's Succession Act വകുപ്പ് 61 പ്രകാരം അസാധുവാണ്.
14 വ്യവസ്ഥകൾ തമ്മിൽ ൈവരുധ്യമുണ്ടാകരുത്. ഒരു വ്യവസ്ഥ മറ്റൊന്നിനെ റദ്ദാക്കരുത്. വാചകങ്ങളിൽ വില്ലിന്റെ ഉദ്ദേശ്യം കൃത്യവും വ്യക്തവുമായിരിക്കണം,ആശയക്കുഴപ്പമുണ്ടാക്കരുത്.
15 വില്ലും നോമിനേഷനും ഒരേ ദിശയിലാകണം. അവകാശിയും നോമിനിയും ഒരാളാണെങ്കിൽ തർക്കം ഇല്ലാതാക്കും.
16 പുതിയ ആസ്തികൾ വാങ്ങുകയോ നിലവിലുള്ളതു വിൽക്കുകയോ െചയ്താൽ ‘വിൽ’ മാറ്റിയെഴുതണം. െബനിഫിഷ്യറിയെയും എക്സിക്യൂട്ടറെയും എപ്പോൾ േവണമെങ്കിലും മാറ്റാം.
വിൽപത്രം കൊണ്ട് പ്രയോജനങ്ങൾ പലത്
വിൽപത്രം എഴുതുന്നതു കൊണ്ട് ഭാവിയിലെ നിയമക്കുരുക്ക്, കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം എന്നിവ ഒഴിവാക്കാം. ജീവകാരുണ്യ പ്രവർത്തനത്തിന് അവസരം ലഭിക്കും. പ്രായപൂർത്തിയായവരെയും മൈനറിനെയും അവശതയുള്ളരെയും സാമ്പത്തികശേഷി കുറഞ്ഞവരെയും ഇഷ്ടാനുസരണം പരിഗണന നൽകാം. എല്ലാ സ്വത്തും വെളിപ്പെടുത്താം. മറ്റാർക്കും അറിയാത്ത സമ്പാദ്യങ്ങൾ ഭാവിയിൽ ഉറ്റവർക്കു പ്രയോജനപ്പെടുത്താൻ കഴിയും.
പുനഃപരിശോധിക്കാം എപ്പോഴും
വിൽപ്പത്രം മരണശേഷം മാത്രം പ്രാബല്യമുള്ളതാണ്. വിൽ തയാറാക്കുന്നയാൾക്കു അതിൽ എത്ര തവണ േവണമെങ്കിലും മാറ്റം വരുത്താം. ഏതു സമയത്തും മാറ്റിയെഴുതാം. വിവാഹം കഴിഞ്ഞാൽ, ആസ്തി ബാധ്യതകളിൽ വ്യത്യാസമുണ്ടായാൽ, എക്സിക്യൂട്ടറോ ബെനിഫിഷ്യറിമാരോ മരണപ്പെട്ടാൽ, പുതുവ്യവസ്ഥകൾ കൂട്ടിച്ചേർക്കാൻ, െബനിഫിഷ്യറിയുടെ പേരിൽ മാറ്റം വന്നാൽ, പുതിയ െബനിഫിഷ്യറിയെ കൂട്ടിച്ചേർക്കാൻ, ബെനിഫിഷറികളുടെ എണ്ണം കുറയ്ക്കാൻ എല്ലാം വിൽ പുനഃപരിശോധിക്കാം.