ADVERTISEMENT

ആമസോണിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ വമ്പന്‍ വില്‍പ്പന നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പ്പനയാണ് ഇപ്പോള്‍ ആമസോണിലുള്ളത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ഡീലുകളും കിഴിവുകളും ഉണ്ട്. ഇതില്‍ പകുതി വില സ്റ്റോറും ഉണ്ട്, പേര് സൂചിപ്പിക്കുന്നത് പോലെ ഉപയോക്താക്കള്‍ക്ക് വിവിധ ഉല്‍പ്പന്നങ്ങളില്‍ കുറഞ്ഞത് 50% കിഴിവ് ലഭിക്കും. ജനുവരി 23 മുതലാണ് ഹാഫ് പ്രൈസ് സ്‌റ്റോര്‍ ലൈവാകുന്നത്.

മൊബൈല്‍ ഫോണുകള്‍, ലാപ് ടോപുകള്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് നിങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലഭിക്കാന്‍ പോകുന്നത്. ആമസോണിലെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ കിഴിവാണിപ്പോള്‍ നല്‍കിയിരിക്കുന്നത്. Apple, OnePlus, Samsung, Xiaomi, iPhone 13, OnePlus 10T, Samsung Galaxy S20 FE, iQOO Neo 6, Redmi Note 11 തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ലാപ്ടോപ്പുകള്‍ക്ക് കിഴിവ്, 40% വരെ 

ജോലിയ്ക്കോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി നിങ്ങള്‍ ഒരു ലാപ്ടോപ്പിനായി തിരയുകയാണെങ്കില്‍, ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ഒരു മികച്ച അവസരമാണ്.  ലാപ്ടോപ്പുകള്‍ക്ക് 40% വരെ കിഴിവാണ് നല്‍കിയിരിക്കുന്നത്.

പുതിയ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ച് വീടും അടുക്കളയും നവീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആമസോണില്‍ ചില മികച്ച ഡീലുകള്‍ ഉണ്ട്. ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പ്പനയില്‍ ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, വാക്വം ക്ലീനറുകള്‍ എന്നിവയും മറ്റും 70% വരെ കിഴിവോടെ ലഭ്യമാകും. അതേസമയം ഒരു സ്മാര്‍ട്ട് വാച്ചോ ഫിറ്റ്‌നസ് ബാന്‍ഡോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 75% വരെ കിഴിവും ലഭിക്കും. 

നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടിയുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 80% വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ നല്‍കിയിരിക്കുന്നത്.

English Summary : Amazon Great Republic Day Sale Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com