ADVERTISEMENT

ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്‌ലെറ്റുകളിൽ നിന്ന് മാറി,  എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് 2022 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ  പ്രഖ്യാപിച്ചിരുന്നു. പുതിയ പാസ്‌പോർട്ടിൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി സുരക്ഷാ സംബന്ധിയായ ഡാറ്റ എൻകോഡ് ചെയ്ത ഇലക്ട്രോണിക് ചിപ്പ് അടങ്ങിയിരിക്കും.

ഡിജിറ്റൽ സുരക്ഷാ ഫീച്ചർ

ഈ ഇ-പാസ്‌പോർട്ടുകളിൽ  പാസ്‌പോർട്ടിന്റെ രണ്ടാം പേജിൽ  വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും  വിവരങ്ങളും ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഉണ്ടായിരിക്കും. ഈ ഡിജിറ്റൽ സുരക്ഷാ ഫീച്ചർ ഓരോ രാജ്യത്തിനും തനതായ ഒരു 'ഡിജിറ്റൽ സിഗ്നേച്ചർ' ആണ്, അതത് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അത് പരിശോധിക്കാനും ഓരോ രാജ്യത്തിനും സാധിക്കും. 

ഇലക്‌ട്രോണിക് മൈക്രോപ്രൊസസർ ചിപ്പ് ഘടിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കിയിരുന്നു. നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സുമായും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുമായും ചേർന്നാണ് വിപുലമായ സുരക്ഷാ ഫീച്ചറുകളുള്ള ചിപ്പ് പ്രവർത്തനക്ഷമമാക്കിയ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്നത്. വിദേശങ്ങളിലേക്ക് പഠനത്തിനും, ജോലിക്കും പോകാൻ താല്പര്യമുള്ള ഒരു വലിയ വിഭാഗം ഇന്ത്യയിലുള്ളതിനാൽ ഇ പാസ്പോർട്ട് വ്യക്തികൾക്ക്  ഉപകാരപ്രദമായിരിക്കും. 

English Summary : Central Governement will Soon Introduce E Passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com