ADVERTISEMENT

മുംബൈ ∙ ഓസ്ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെ നടക്കേണ്ട ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവയ്ക്കാൻ സാധ്യതയേറി. കോവി‍ഡ് മൂലം ഐപിഎൽ ഉൾപ്പെടെയുള്ള പല ടൂർണമെന്റുകളും പരമ്പരകളും മാറ്റിവച്ചതിനാലും ടീമുകളുടെ പരിശീലനംപോലും പുനരാരംഭിക്കാൻ പറ്റാത്ത സാഹചര്യത്തിലുമാണു മാറ്റിവയ്ക്കലിനെപ്പറ്റി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും (സിഎ) ആലോചിക്കുന്നത്. ഉടൻ നടക്കാൻ പോകുന്ന ഐസിസി ബോർഡ് യോഗത്തിൽ മാറ്റിവയ്ക്കൽ തീരുമാനം പ്രഖ്യാപിച്ചേക്കും.

3 സാധ്യതകൾ

1. അടുത്ത ഫെബ്രുവരിയിലും മാർച്ചിലുമായി ലോകകപ്പ് നടത്താം (എന്നാൽ, ഏപ്രിലിൽ തുടങ്ങുന്ന ഐപിഎൽ ഒരു ഭീഷണിയാണ്. ലോകകപ്പിന്റെയും ഐപിഎല്ലിന്റെയും സംപ്രേഷണാവകാശമുള്ള സ്റ്റാർ നെറ്റ്‌വർക്കും അതിനെ എതിർക്കാ‍ൻ സാധ്യതയുണ്ട്). 

2. 2021ൽ ഇന്ത്യയി‍ൽ നിശ്ചയിച്ചിട്ടുള്ള ട്വന്റി20 ലോകകപ്പ് 2022ലേക്കു മാറ്റിവയ്ക്കും. പകരം, 2021ലേത് ഓസ്ട്രേലിയയിൽ നടത്തുക (ബിസിസിഐ ഇതിനോടു യോജിക്കുമോയെന്നു കണ്ടറിയണം. ചാംപ്യൻസ് ട്രോഫിക്കു പകരമാണ് അടുത്ത വർഷം വീണ്ടും ലോകകപ്പ് നടത്തുന്നത്). 

3. ഈ വർഷം തീരുമാനിച്ചിരിക്കുന്ന ലോകകപ്പ് 2022ൽ നടത്തുക (ആ വർഷം മറ്റ് ഐസിസി ടൂർണമെന്റുകളില്ല). 

English Summary: Twenty20 world cup may be postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com