ADVERTISEMENT

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിലെ മികച്ച പ്രകടനത്തിലൂടെ വിജയത്തിലേറിയ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോണിന് ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. മുംബൈ ഇന്ത്യൻസ് താരങ്ങളാണ് നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയുന്നതായിരുന്നു വോണിന്റെ ട്വീറ്റ്. 

സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ എന്നീ മുംബൈ ഇന്ത്യൻസ് താരങ്ങളാണ് ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തളച്ചതെന്നാണ് വോൺ പറഞ്ഞത്. ‘വെറുതെ ഒരു ചിന്ത....സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻ, രോഹിത് ശർമ മുബൈ ഇന്ത്യൻ ക്യാപ്റ്റൻ. എന്നിട്ട് മത്സരത്തിന്റെ പേരോ ഇന്ത്യ– ഇംഗ്ലണ്ട് എന്ന്’– എന്നാണ് വോൺ ട്വീറ്റ് ചെയ്തത്. 

ഇംഗ്ലണ്ടിനെതിരെ സൂര്യകുമാർ യാദവ് നേടിയ അർധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 185 എന്ന സ്കോർ പടുത്തുയർത്തിയത്. 15 റൺസെടുത്ത രോഹിത് ശർമ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റെടുത്തു. പരമ്പരയിൽ ഇന്ത്യ 8 റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. 

എന്നാൽ വോണിന്റെ പരിഹാസ ട്വീറ്റുകൾക്ക് എന്നും ചുട്ടമറുപടി നൽകുന്ന വസീം ജാഫർ ഇതിനും മറുപടിയുമായെത്തി. ‘നിങ്ങൾ പറയുന്നത് നിങ്ങടെ ടീമിനെ പരാജയപ്പെടുത്തിയത് ഒരു ദേശീയ ടീമല്ല ഒരു ഫ്രാഞ്ചൈസി ടീമാണ് എന്നാണോ. അങ്ങനെയെങ്കിൽ നിങ്ങൾ ട്രോളുന്നത് എതിർ ടീമിനെയല്ല സ്വന്തം ടീമിനെ തന്നെയാണ്’– എന്നാണ് വസീം ജാഫർ മറുപടി നൽകിയത്. 

മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങൾ ഇന്ത്യ– ഇംഗ്ലണ്ട് മത്സരങ്ങളെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾ നേരത്തെയും വോൺ ചെയ്തിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റപ്പോൾ ഇന്ത്യൻ ടീമിനേക്കാൾ ഭേദം മുംബൈ ഇന്ത്യൻസ് ആണെന്ന് വോണ്‍ പറഞ്ഞിരുന്നു. 

English Summary :Wasim Jaffer on Michael Vaughan's tweet highlighting MI players in Team India: You are trolling your own team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com