ADVERTISEMENT

ഇസ്‍ലാമബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാന്‍ പാക്കിസ്ഥാന് അവസരമുണ്ടെന്ന് അക്തർ പറഞ്ഞു. ‘‘ഞാൻ പാക്കിസ്ഥാൻ ടീമിനൊപ്പമാണ്. ഷഹീൻ അഫ്രീദിയുടെ പരുക്കാണു കളി മാറ്റിയത്. അവസാന ഓവർ വരെ മത്സരമെത്തണമെന്ന് എനിക്കുണ്ടായിരുന്നു. തോല്‍വി ദൗർഭാഗ്യകരമാണ്. എങ്കിലും സാരമില്ല’’– അക്തർ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു.

‘‘ഫൈനലിൽ പാക്കിസ്ഥാൻ നടത്തിയ പോരാട്ടമാണ് എന്നെ സന്തോഷിപ്പിക്കുന്നത്. സെമിയിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചില്ല. ഒരു വിക്കറ്റുപോലും അവർ വീഴ്ത്തിയില്ല. ഫൈനലിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ ശരിക്കും പ്രശ്നത്തിലാക്കി. പാക്കിസ്ഥാൻ താരങ്ങൾ തല ഉയര്‍ത്തി നിൽക്കുക. ആത്മവിശ്വാസം നഷ്ടമാകേണ്ട ഒരു കാരണവും ഇവിടെയില്ല. അതൊരു നല്ല പോരാട്ടമായിരുന്നു.’’

‘‘ടീം സിലക്ഷനിലും ഫിറ്റ്നസിലും പാക്കിസ്ഥാൻ ടീം ഉറച്ചു നിൽക്കുക. അടുത്ത വർഷം ഇന്ത്യയില്‍ ഒരു ലോകകപ്പ് കൂടി നടക്കുന്നുണ്ട്. നിങ്ങൾക്ക് ഹീറോയാകണമെങ്കിൽ ഇന്ത്യയില്‍ വാങ്കഡെ സ്റ്റേഡിയത്തിൽ പോയി കപ്പുയർത്തുക, അതു പാക്കിസ്ഥാനിലേക്കു കൊണ്ടുവരിക. അതാണു നിങ്ങൾക്കു മുന്നിലെ വെല്ലുവിളി. ഇന്ത്യയിലെ ഏകദിന ലോകകപ്പ് നമ്മുടേതാകണം. അതിനായി കഠിനാധ്വാനം ചെയ്യുക.’’– അക്തർ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

English Summary: "Lift The Trophy At Wankhede Stadium": Shoaib Akhtar To Pakistan On 2023 ODI World Cup In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com