ADVERTISEMENT

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ സ്ഥിരമായി വിമർശനം ഉന്നയിക്കുന്ന മുൻ താരം ശുഐബ് അക്തറിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ ചെയർമാൻ റമീസ് രാജ രംഗത്ത്. കളിക്കാരെ മുൻ താരങ്ങൾ വിമർശിക്കുന്ന ഇത്തരമൊരു രീതി പാക്കിസ്ഥാനിൽ മാത്രമേ കാണൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ സുനിൽ ഗാവസ്കർ രാഹുൽ ദ്രാവിഡിനെ വിമർശിച്ചതായി കേട്ടിട്ടുണ്ടോയെന്നും റമീസ് രാജ ചോദിച്ചു.

‘‘ശുഐബ് അക്തർ മിഥ്യാബോധമുള്ള സൂപ്പർതാരമാണ്. അടുത്തിടെ അദ്ദേഹം കമ്രാൻ അക്മലിനെ വിമർശിച്ചിരുന്നു. എല്ലാവരും ബ്രാൻഡായി മാറണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, ആദ്യം നല്ലൊരു മനുഷ്യനാകേണ്ടേ? ആദ്യം നല്ലൊരു മനുഷ്യനാകുക, അതിനുശേഷം നല്ലൊരു ബ്രാൻഡൊക്കെയാകാം’ –റമീസ് രാജ പറഞ്ഞു.

‘‘അനാവശ്യ പ്രസ്താവനകളിലൂടെ പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ സൽപ്പേര് നശിപ്പിക്കുന്നത് നമ്മുടെ തന്നെ മുൻ താരങ്ങളാണ്. നമ്മുടെ അയൽരാജ്യത്ത് ഇത്തരമൊരു സംഭവം നാം കാണില്ല. സുനിൽ ഗാവസ്കർ രാഹുൽ ദ്രാവിഡിനെ വിമർശിച്ചതായി നാം കേൾക്കില്ല. ഇത് പാക്കിസ്ഥാനിൽ മാത്രമേ സംഭവിക്കൂ. ഇവിടെ മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാൻ മുൻ താരങ്ങൾ സമ്മതിക്കില്ല’ – റമീസ് രാജ പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ചെയർമാനാകാനുള്ള അക്തറിന്റെ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് റമീസ് രാജയുടെ മറുപടി ഇങ്ങനെ: ‘പിസിബിയുടെ ചെയർമാനാകാണമെങ്കിൽ അദ്ദേഹം ആദ്യം ഒരു ഡിഗ്രി സമ്പാദിക്കട്ടെ’!

English Summary: You will never see Sunil Gavaskar criticising Rahul Dravid: Ramiz Raja takes a dig at Shoaib Akthar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com