ADVERTISEMENT

നാലാം ക്രിക്കറ്റ് ടെസ്റ്റിനു പ്രതീക്ഷിച്ച ഫലം തന്നെയുണ്ടായി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിന് അവസാന ദിനവും മാറ്റമുണ്ടായില്ല. ഈ പിച്ചിൽ 4 ഇന്നിങ്സ് ബാറ്റിങ് ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. ടെസ്റ്റിൽ സമനില മോശം ഫലമല്ല. കോലിയുടെയും ഖവാജയുടെയും സെഞ്ചറികളും അശ്വിന്റെ 5 വിക്കറ്റ് നേട്ടവും ഈ ടെസ്റ്റ് മത്സരത്തെ ആവേശകരമാക്കി.

4 ടെസ്റ്റുകളുടെ പരമ്പരയിൽ കളിക്കാരുടെ പ്രകടനത്തെക്കാൾ ചർച്ച നടന്നതു പിച്ചിനെപ്പറ്റിയാണ്. 1970 കാലത്ത് ക്യുറേറ്റർമാരുടെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു പിച്ച് ഒരുക്കിയിരുന്നത്. എന്നാൽ പിന്നീട് പിച്ച് ഒരുക്കുന്നതിൽ ഹോം ടീം സമ്മർദം ചെലുത്തിത്തുടങ്ങി. ഇപ്പോൾ ഏതു തരം പിച്ച് വേണമെന്നു ഹോം ടീമാണ് തീരുമാനിക്കുന്നത്. പിച്ച് ഒരുക്കുന്നതിന്റെ ചുമതലയും ഉത്തരവാദിത്തവും പൂർണമായും ക്യുറേറ്റർമാർക്ക‌ു വിടണം. അത്തരം പിച്ചുകളിൽ ഇരുടീമിനും തുല്യസാധ്യതയാണുള്ളത്.

ഇന്ത്യയിൽ എല്ലാ മത്സരത്തിലും സ്പിൻ പിച്ച് എന്ന രീതിക്കുള്ള മാറ്റം അഹമ്മദാബാദിൽനിന്നു തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. ഏതു പിച്ചിലും ജയിക്കാൻ കഴിയുന്ന ടീമാണ് ഇന്ത്യയെന്നും ഞാൻ വിശ്വസിക്കുന്നു.

പി.ബാലചന്ദ്രൻ
പി.ബാലചന്ദ്രൻ

English Summary : India vs Australia fourth test match analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com