ADVERTISEMENT

മുംബൈ ∙ ഓൾറൗണ്ട് പ്രകടനത്തോടെ ഓസ്ട്രേലിയൻ താരം ആഷ്‍ലി ഗാർഡ്നർ തിളങ്ങിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് 11 റൺസ് ജയം. വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത 147 റൺസ് മാത്രം നേടാനായ ഗുജറാത്ത് ഉജ്വല ബോളിങ്ങിലൂടെ ഡൽഹിയെ 136 റൺസിൽ ഓൾഔട്ടാക്കി.

ബാറ്റിങ്ങിലെ അർധ സെഞ്ചറിക്കു പുറമേ (33 പന്തിൽ 51 നോട്ടൗട്ട്) ബോളിങ്ങിൽ 2 വിക്കറ്റും നേടിയ ഗാർഡ്നറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 4ന് 147. ഡൽഹി 18.4 ഓവറിൽ 136. 

ഗാർഡ്നറുടെയും ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവർട്ടിന്റെയും (45 പന്തിൽ 57) അർധ സെഞ്ചറികളാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വോൾവർട്ടും ഗാർഡ്നറും ചേർന്നുള്ള 81 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇന്നിങ്സിന്റെ നട്ടെല്ല്. 

ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഗുജറാത്ത് തകർത്തത്. ദക്ഷിണാഫ്രിക്കൻ താരം മരിസെയ്ൻ കാപ്പ് (29 പന്തിൽ 36) ഒഴികെ മറ്റാർക്കും ഡൽഹി ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

English Summary : Gujarath Giants won in Womens Premier league match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com