ADVERTISEMENT

ഇസ്‍ലാമബാദ്∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് പാക്കിസ്ഥാൻ വനിതാ താരം ആയിഷ നസീം. 18 വയസ്സുമാത്രം പ്രായമുള്ള താരം പാക്കിസ്ഥാനു വേണ്ടി നാല് ഏകദിനങ്ങളും 30 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടോപ് ഓർഡർ ബാറ്ററായ ആയിഷ ട്വന്റി20 ക്രിക്കറ്റിൽ 369 റൺസ് നേടിയിട്ടുണ്ട്. വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ 25 പന്തിൽ 43 റൺസെടുത്തിരുന്നു. വിരമിക്കുന്ന കാര്യം ആയിഷ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചിട്ടുണ്ട്.

മതപരമായ കാരണങ്ങളുള്ളതിനാലാണ് താരം ക്രിക്കറ്റ് നിർത്തുന്നതെന്നു പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ജൂണിൽ വെസ്റ്റിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും തിളങ്ങിയതോടെയാണ് ആയിഷ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് പ്രതിഭയെന്നാണ് ആയിഷയെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ വാസിം അക്രം വിശേഷിപ്പിച്ചത്.

2020 വനിതാ ട്വന്റി20 ലോകകപ്പിൽ തായ്‌‍ലൻഡിനെതിരെയാണ് ആയിഷ ആദ്യ  രാജ്യാന്തര മത്സരം കളിച്ചത്. 2023 ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ഈ കളിയില്‍ മൂന്നു പന്തുകൾ മാത്രം നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായി.

English Summary: Pakistan's Ayesha Naseem announces shock retirement at 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com