ADVERTISEMENT

ലാഹോര്‍∙ ഏഷ്യാ കപ്പ് മത്സരം ഇന്ത്യൻ ടീമിന് എളുപ്പമാകില്ലെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പര 3-0ന് തൂത്തുവാരിയ പാകിസ്ഥാന്‍ വലിയ ആത്മവിശ്വാസത്തിലാണ്.

ഏഷ്യാ കപ്പിന് ഇറങ്ങാനൊരുങ്ങുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങളെന്ന് ബാബർ പറഞ്ഞു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ മറികടക്കുക എന്നത് ഒരു ടീമുകള്‍ക്കും എളുപ്പമായിരിക്കില്ല. അഫ്‌ഗാനെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല. സ്‌പിന്‍ സൗഹാര്‍ദ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണവര്‍. ഈ പരമ്പരയിലെ പ്രകടനം ഏഷ്യാ കപ്പിന് ഇറങ്ങും മുമ്പ് ആത്മവിശ്വാസം നല്‍കുന്നുവെന്നും ബാബർ പറഞ്ഞു. 

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുക. അഫ്‌ഗാനിസ്ഥാനെ 3-0ന് തകര്‍ത്തതോടെ പാക്കിസ്ഥാന്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയെ മറികടന്നാണ് പാക് നേട്ടം. ശ്രീലങ്കയില്‍ വച്ച് നടന്ന അഫ്‌ഗാനെതിരായ മത്സരങ്ങളില്‍ ആദ്യ ഏകദിനം 142 റണ്‍സിനും രണ്ടാം മത്സരം ഒരു വിക്കറ്റിനും മൂന്നാം മത്സരം 59 റണ്‍സിനുമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ആദ്യ ഇന്ത്യ- പാക് മത്സരം. 

 

English Summary: Clean sweep against Afghanistan 'will give us confidence during the Asia Cup': Babar Azam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com