ഒരു മിനിറ്റിനുള്ളിൽ ഓവർ തുടങ്ങണം, ഓവർ നിരക്ക് ലംഘിച്ചാൽ 5 റൺസ് പെനൽറ്റി ! കടുത്ത നടപടി
Mail This Article
×
അഹമ്മദാബാദ് ∙ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമയനിഷ്ഠ ഉറപ്പുവരുത്താൻ കടുത്ത നടപടികളുമായി ഐസിസി. ബോളിങ്ങിൽ ഓവറുകൾക്കിടയിലെ സമയക്രമം പാലിക്കാതെ വന്നാൽ ഫീൽഡിങ് ടീമിന് 5 റൺസ് പെനൽറ്റി വിധിക്കാനാണ് ഐസിസി ബോർഡ് മീറ്റിങ് തീരുമാനം.
ഒരു ഓവർ പൂർത്തിയാക്കി അടുത്തത് തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ബോളിങ് ടീമിന് അനുവദിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാൽ ഇന്നിങ്സിൽ ആദ്യ 2 തവണ മുന്നറിയിപ്പ് നൽകും. മൂന്നാം തവണയും ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ലഭിക്കും.
പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ മുതൽ നടപ്പാക്കും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓവർ നിരക്ക് പാലിക്കുന്നത് ഉറപ്പാക്കാൻ സ്റ്റോപ് ക്ലോക്ക് ഉൾപ്പെടുത്താനും ഐസിസി തീരുമാനിച്ചു.
English Summary:
Five runs penalty if the over rate is break
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.