ADVERTISEMENT

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ കേരള താരങ്ങളും  ലേലത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ട്. മലയാളി താരങ്ങൾക്കു പുറമേ, ഈ സീസണിൽ കേരളത്തിനായി കളിച്ച ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവരടക്കം പത്തോളം താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സന്ദീപ് വാരിയരാണ് ഉയർന്ന വിലയുള്ള മലയാളി താരം. തമിഴ്നാടിനു വേണ്ടിയാണ് സന്ദീപ് കളിക്കുന്നത്. ബേസിൽ തമ്പി, എസ്.മിഥുൻ (30 ലക്ഷം രൂപ വീതം) എന്നിവരാണ് അടിസ്ഥാന വിലയിൽ രണ്ടാമതുള്ളത്. രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്, വൈശാഖ് ചന്ദ്രൻ, കെ.എം.ആസിഫ് (എല്ലാവരും 20 ലക്ഷം രൂപ)  എന്നിവരാണ് മറ്റു കേരള താരങ്ങൾ.

ഇവരെ സൂക്ഷിക്കുക

രാജ്യാന്തര താരങ്ങൾക്കൊപ്പം കോടികൾ കൊയ്യാൻ സാധ്യതയുള്ള ചില ആഭ്യന്തര താരങ്ങളും ഇത്തവണ ലേലത്തിനുണ്ട്. അവരിൽ പ്രധാനികൾ ഇതാ...

കാർത്തിക് ത്യാഗി

ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പേസ് ബോളർ. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണ്. രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 20 ലക്ഷമാണ് അടിസ്ഥാന വില.

ഷാറൂഖ് ഖാൻ

തമിഴ്നാട് താരമായ ഷാറൂഖ് ഖാൻ ആഭ്യന്തര ക്രിക്കറ്റിലെ പേരെടുത്ത ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്ററാണ്. ഐപിഎലിൽ 3 സീസണായി പഞ്ചാബ് കിങ്സ് താരമായ ഷാറൂഖിന് കഴിഞ്ഞ ലേലത്തിൽ 9 കോടി രൂപയാണ് ലഭിച്ചത്. 40 ലക്ഷമാണ് ഇത്തവണ അടിസ്ഥാന വില.

ഉർവിൽ പട്ടേൽ

വിജയ് ഹസാരെ ട്രോഫിയിൽ 41 പന്തിൽ സെഞ്ചറി നേടിയതോടെയാണ് ഗുജറാത്തുകാരൻ ഉർവിൽ പട്ടേൽ ആഭ്യന്തര ക്രിക്കറ്റിലെ നോട്ടപ്പുള്ളി ആകുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്നു. അടിസ്ഥാന വില 20 ലക്ഷം.

ഹാർവിക് ദേശായി

സൗരാഷ്ട്രയിൽ നിന്നുള്ള ഈ വിക്കറ്റ് കീപ്പർ ബാറ്റർ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിലൂടെയാണ് ശ്രദ്ധേയനായത്. 20 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള ഹാർവിക്കിനെ ഇതിനോടകം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സമീപിച്ചതായാണ് വിവരം.

രവി തേജ

ഹൈദരാബാദിൽ നിന്നുള്ള രവി തേജ, ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനായ പേസ് ബോളിങ് ഓൾറൗണ്ടറാണ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകളിലെ മിന്നും ഫോമാണ് രവി തേജയ്ക്കു ലേലത്തിലേക്കു വഴി തുറന്നത്. 20 ലക്ഷമാണ് അടിസ്ഥാന വില.

English Summary:

Domestic players in IPL auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com