ADVERTISEMENT

ഈ ലോകകപ്പിലെത്തുന്ന ബോളർമാരിൽ പലർക്കും ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ കാര്യമായി പിടികിട്ടിയിട്ടുണ്ടാകില്ല. അതിനു കാരണം വെറും 9 മാസം മാത്രം ദൈർഘ്യമുള്ള ജയ്സ്വാളിന്റെ രാജ്യാന്തര കരിയറാണ്. 2022ൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നട‌ക്കുമ്പോൾ യശസ്വി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല. 

2023 ഓഗസ്റ്റിൽ ട്വന്റി20യിൽ അരങ്ങേറിയ ജയ്സ്വാൾ കണ്ണുതുറക്കുന്ന വേഗത്തിലാണ് ബാറ്റിങ് റാങ്കിങ്ങിൽ 6–ാം സ്ഥാനത്തെത്തിയത്. 17 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 502 റൺസ് നേടിയ ജയ്സ്വാളിനാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ലോകകപ്പ് ടീമംഗങ്ങളിൽ രണ്ടാം സ്ഥാനം. സൂര്യകുമാറാണ് ഒന്നാമത്.

ട്രാവിസ് ഹെഡ്

ടീം: ഓസ്ട്രേലിയ

ട്വന്റി20  

ബാറ്റിങ് റാങ്ക്: 16

2022ലെ റാങ്ക്: 587

ടിം ഡേവിഡ്

ട‌ീം: ഓസ്ട്രേലിയ‌

ട്വന്റി20 ബാറ്റർ റാങ്ക്: 22

2022ലെ റാങ്ക്: 114‌

ഫിൽ സോൾട്ട് 

ടീം: ഇംഗ്ലണ്ട്

ട്വന്റി20 ബാറ്റർ റാങ്ക്:  2

2022ലെ റാങ്ക്: 139

കുൽദീപ് യാദവ്

ടീം: ഇന്ത്യ

ട്വന്റി20 ബോളർ റാങ്ക്: 24

2022ലെ റാങ്ക്: 127

ഇമാദ് വസീം

ടീം: പാക്കിസ്ഥാൻ

ട്വന്റി20 

ഓൾറൗണ്ടർ റാങ്ക്: 12

2022ലെ റാങ്ക്: 122

English Summary:

Trump card of teams in this T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com