ADVERTISEMENT

ഋഷഭ് പന്തും ഇന്ത്യൻ ബോളർമാരുടെ പന്തുകളും നേടിത്തന്ന വിജയമാണിത്. നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട രീതിയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽ കണ്ടത്. വേഗക്കുറവുള്ള പിച്ചായിരുന്നെങ്കിലും കാര്യമായ ബൗൺസ് വ്യത്യാസം ഇല്ലാതിരുന്നത് ബാറ്റർമാർക്കു ഗുണം ചെയ്തു. എങ്കിലും പിച്ചിനെക്കുറിച്ച് മുൻവിധിയുള്ളതിനാൽ അറ്റാക്ക് ചെയ്തു കളിച്ച് പരമാവധി റൺസ് കണ്ടെത്താൻ ഉറപ്പിച്ചാണ് ഇന്ത്യൻ ബാറ്റർമാർ ഇറങ്ങിയത്. അതിൽ വിജയിച്ചതാവട്ടെ ഋഷഭ് പന്ത് മാത്രമാണ്. 

നീണ്ട ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയതിന്റെ ഒരു അങ്കലാപ്പുമില്ലാതെയാണ് പന്ത് കളിച്ചത്. പാക്ക് ഫീൽഡർമാരുടെ ഫീൽഡിങ് പിഴവുകളുടെ രൂപത്തിൽ ഭാഗ്യംകൂടി തുണച്ചതോടെ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട ഇന്നിങ്സായി പന്തിന്റെ പ്രകടനം മാറി. അക്ഷർ പട്ടേലിനെ ബാറ്റിങ് ഓർഡറിൽ പ്രൊമോട്ട് ചെയ്യാനുള്ള തീരുമാനവും ഇന്ത്യയ്ക്കു ഗുണം ചെയ്തു.

ബോളിങ്ങിലും മികച്ച സ്പെല്ലാണ് അക്ഷറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. മുഹമ്മദ് റിസ്‌വാന്റെ വിക്കറ്റുമായി മത്സരത്തിന്റെ ഗതി തിരിച്ചത് ബുമ്രയാണ്.

English Summary:

This is a victory won by Rishabh Pant and the balls of the Indian bowlers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com