ADVERTISEMENT

കിങ്സ്ടൗൺ ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നെതർലൻ‍ഡ്സിനെതിരെ ബംഗ്ലദേശിന് 25 റൺസ് ജയം. ഇതോടെ 4 പോയിന്റുമായി ബംഗ്ലദേശ് സൂപ്പർ 8 ഏറക്കുറെ ഉറപ്പിച്ചു. അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിക്കുകയോ, ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിൽ നെതർലൻഡ്സ് തോൽക്കുകയോ ചെയ്താൽ ബംഗ്ലദേശിന് സൂപ്പർ 8ൽ കടക്കാം. ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്ക ഇതിനോടകം സൂപ്പർ 8ൽ കടന്നു. ബംഗ്ലദേശ് ജയിച്ചതോടെ 3 മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക ടൂർണമെന്റിൽ നിന്നു പുറത്തായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 നേടി. അർധ സെഞ്ചറി നേടിയ ഷാക്കിബ് അൽ ഹസന്റെ (46 പന്തിൽ 64 നോട്ടൗട്ട്) ബലത്തിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിൽ 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടാനേ നെതർലൻഡ്സിന് സാധിച്ചുള്ളൂ. ഷാക്കിബാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Bangladesh win by 25 runs against Netherlands in crucial match; Sri Lanka out of Twenty20 world cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com