ADVERTISEMENT

ലോഡർഹിൽ∙ ട്വന്റി20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷം ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവരെ ഇന്ത്യയിലേക്കു മടക്കി അയക്കാൻ ബിസിസിഐ തീരുമാനമെടുത്തിരുന്നു. ശനിയാഴ്ച കാനഡയ്ക്കെതിരായ മത്സരത്തിനു ശേഷം ഗില്ലും ആവേശും ടീം ക്യാംപ് വിടും. ഇരുവരും റിസർവ് താരങ്ങളായാണ് ഇന്ത്യൻ ടീമിനൊപ്പം യുഎസിലെത്തിയത്. 15 അംഗ ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പകരക്കാരെ കണ്ടെത്തുന്നതിനാണ് ടീം ഇന്ത്യ ട്രാവലിങ് റിസർവ് ആയി നാലു പേരെ കൂടി യുഎസിലെത്തിച്ചത്.

റിസർവ് താരങ്ങളായ റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ ലോകകപ്പ് ടീം ക്യാംപിൽ തുടരും. ശുഭ്മൻ ഗില്ലിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് അസാധാരണമായ നീക്കമാണെന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച. അച്ചടക്ക നടപടികളുടെ ഭാഗമായാണ് താരത്തെ ടീം തിരികെ അയക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടീം ക്യാംപിലുണ്ടെങ്കിലും ശുഭ്മൻ ഗിൽ ടീമിനൊപ്പം മത്സരങ്ങൾക്കൊന്നും പോകാറില്ലെന്നാണു പുറത്തവരുന്ന വിവരം. യുഎസിലെ സമയം ‘മറ്റു കാര്യങ്ങൾക്കായി’ ഉപയോഗിക്കാനാണു ഗില്ലിനു താൽപര്യമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ശുഭ്മന്‍ ഗിൽ അൺ ഫോളോ ചെയ്തിട്ടുണ്ട്. ഗില്ലിനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലെ വികസ് വെഞ്ചർസ് എന്ന സ്ഥാപനത്തിൽ ഗില്ലിന് നിക്ഷേപമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം തേടി ഇന്ത്യ ഇന്ന് കാനഡയെ നേരിടും. അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ് ടീമുകളെ തോൽപിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ 8 ഉറപ്പിച്ചിരുന്നു. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ഇന്ത്യ ഇന്ന് അവസരം നൽകിയേക്കും. രവീന്ദ്ര ജഡേജയ്ക്കും ശിവം ദുബെയ്ക്കും വിശ്രമം അനുവദിക്കാനാണു സാധ്യത.

English Summary:

Shubman Gill Released From India Squad Due To Disciplinary Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com