ADVERTISEMENT

മുംബൈ ∙ ഫിറ്റ്നസ് പ്രശ്നമില്ലെങ്കിൽ സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും 2027ലെ ഏകദിന ലോകകപ്പ് വരെ തുടരാമെന്ന് പുതിയ പരിശീലകൻ ഗൗതം ഗംഭീർ. ഇരുവരും ടീമിലെ പ്രധാന താരങ്ങളാണെന്നും ട്വന്റി20യിൽനിന്നു വിരമിച്ച സാഹചര്യത്തിൽ ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധിക്കാൻ ഇരുവർക്കും സാധിക്കുമെന്നും ഗംഭീർ പറഞ്ഞു. 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയ്ക്കു മുന്നോടിയായി നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

അടിക്കടിയുള്ള പരുക്കുകളാണ് ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്കു പരിഗണിക്കാതിരിക്കാൻ കാരണമെന്ന് ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. മലയാളി താരം സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശർമ തുടങ്ങിയവരെ പരിഗണിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ മികച്ച 15 അംഗ ടീമിനെ തിരഞ്ഞെടുക്കാനാണ് ശ്രമിച്ചതെന്നും അപ്പോ‍ൾ ചിലരെ ഒഴിവാക്കേണ്ടിവരുമെന്നും അഗാർക്കർ പ്രതികരിച്ചു.    കോലിയുമായി തനിക്കു പ്രശ്നങ്ങളില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും കോലിയുമായി നല്ല ബന്ധമാണുള്ളതെന്നും അത് തുടരുമെന്നും ഗംഭീർ പറഞ്ഞു. 

English Summary:

Rohit and Kohli can continue till 2027 if they are fit: Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com