ADVERTISEMENT

പല്ലെക്കലെ (ശ്രീലങ്ക) ∙ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ആദ്യ രാജ്യാന്തര പരമ്പരയ്ക്കായി ടീം ഇന്ത്യ ശ്രീലങ്കയിലെത്തി. 27ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. 28, 30 തീയതികളിലാണ് ബാക്കിയുള്ള മത്സരങ്ങൾ. 

  ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിന്റെ അരങ്ങേറ്റത്തിനും ഈ പരമ്പര ആതിഥ്യം വഹിക്കും. പിന്നാലെ ഓഗസ്റ്റ് 2 മുതൽ 7 വരെ മൂന്നു മത്സര ഏകദിന പരമ്പരയുമുണ്ട്. ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനിൽ അവസരം ലഭിച്ചേക്കും.

രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ച സാഹചര്യത്തിൽ ഇവർക്കു പകരക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി ഈ പരമ്പരയ്ക്കുണ്ട്. രോഹിത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാറിനെ ക്യാപ്റ്റനാക്കാനുള്ള ഗംഭീറിന്റെ തീരുമാനവും പരമ്പരയിൽ ചർച്ചയാകും.

ശ്രീലങ്കയെ നയിക്കാൻ ചരിത് അസലങ്ക

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ചരിത് അസലങ്ക നയിക്കും. ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ വാനിന്ദു ഹസരംഗ സ്ഥാനമൊഴിഞ്ഞിരുന്നു.

English Summary:

Indian cricket team reached Sri Lanka for T20 series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com