ADVERTISEMENT

ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ ശ്രീലങ്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഒരു മത്സരംപോലും തോൽക്കാതെയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. മത്സരം ഉച്ചകഴിഞ്ഞ് 3 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനും യുഎഇയെ 78 റൺസിനും നേപ്പാളിനെ 82 റൺസിനും തോൽപിച്ച ഇന്ത്യ, സെമിയിൽ ബംഗ്ലദേശിനെ 10 വിക്കറ്റിന് തകർത്താണ് ഫൈനലിന് യോഗ്യത നേടിയത്. ഓപ്പണർമാരായ സ്മൃതി മന്ഥന, ഷെഫാലി വർമ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബോളിങ്ങിൽ പേസർ രേണുക സിങ്, സ്പിന്നർമാരായ ദീപ്തി ശർമ, രാധ യാദവ് എന്നിവരും മികച്ച ഫോമിലാണ്.

മറുവശത്ത് ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ കരുത്തിലാണ് ശ്രീലങ്ക ഫൈനൽ വരെയെത്തിയത്. 243 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മുന്നിലാണ് ചമരി. എന്നാൽ, ക്യാപ്റ്റനെ മാറ്റിനിർത്തിയാൽ ലങ്കൻ നിരയിൽ മറ്റു ബാറ്റർമാർക്കൊന്നും കാര്യമായ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നത് കന്നിക്കിരീടം ലക്ഷ്യമിടുന്ന ആതിഥേയരെ അലട്ടുന്നുണ്ട്.

English Summary:

India vs Sri Lanka in the Asia Cup women's cricket final today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com