ADVERTISEMENT

ലഹോർ∙ മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിനായി നിർമിത ബുദ്ധി ഉപയോഗിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ടീം തിരഞ്ഞെടുപ്പിൽ എ ഐ ഉപയോഗിക്കുമെന്നു വ്യക്തമാക്കിയത്. ‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കേണ്ടതാണ്. കൃത്യമായ വിവരങ്ങൾ ഇല്ലാത്തതാണു മികച്ച താരങ്ങളെ തിരഞ്ഞെടുക്കാൻ വെല്ലുവിളിയാകുന്നത്. ചാംപ്യൻസ് കപ്പിൽ ടീമിനെ തിരഞ്ഞെടുക്കാന്‍ എ ഐ സംവിധാനങ്ങൾ ഉപയോഗിക്കും.’’– മൊഹ്സിൻ നഖ്‍വി പറഞ്ഞു.

പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ചാംപ്യൻസ് കപ്പ്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റിരുന്നു. റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 10 വിക്കറ്റിനായിരുന്നു ബംഗ്ലദേശിന്റെ വിജയം. ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് പാക്കിസ്ഥാനെ ബംഗ്ലദേശ് തോൽപിക്കുന്നത്. വൻ തോൽവി വഴങ്ങിയതോടെ പാക്ക് ടീമിനെതിരെ വിമർശനവും ശക്തമായിരുന്നു.

‘‘ചാംപ്യൻസ് കപ്പ് ആഭ്യന്തര ക്രിക്കറ്റിനെ ശക്തമാക്കും. ടൂർണമെന്റിലേക്കുള്ള 150 താരങ്ങളിൽ 80 ശതമാനം പേരെയും തിരഞ്ഞെടുത്തത് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ്. ബാക്കി 20 ശതമാനം ജോലി മാത്രമാണ് മനുഷ്യർ ചെയ്തത്. സിലക്ഷൻ കമ്മിറ്റിക്കാണ് ആ 20 ശതമാനം വെയ്റ്റേജ് നൽ‌കുന്നത്. ടീമിൽ ആരാണ് സ്ഥാനം അര്‍ഹിക്കുന്നതെന്ന് എല്ലാവർക്കും ബോധ്യമാകും. മോശം പ്രകടനം നടത്തുന്നവരെ ഉടന്‍ തന്നെ ഒഴിവാക്കും. ആഭ്യന്തര താരങ്ങളുടെ വിശദമായ വിവരങ്ങൾ ഇല്ലാത്തത് ടീമിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.’’– മൊഹ്സിൻ നഖ്‍വി വ്യക്തമാക്കി.

English Summary:

Pakistan to follow AI models to pick cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com