ADVERTISEMENT

ന്യൂഡൽഹി∙ ഒരു ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ആയുഷ് ബദോനി. ഡൽഹി പ്രിമിയർ ലീഗിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസിനു വേണ്ടി 55 പന്തിൽ 19 സിക്സടക്കം 165 റൺസ് നേടിയാണ് മുൻ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ ഇരുപത്തിനാലുകാരൻ ബദോനി റെക്കോർഡിട്ടത്.

വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ, എസ്റ്റോനിയ താരം സഹിൽ ചൗഹാൻ എന്നിവർ സ്ഥാപിച്ച 18 സിക്സിന്റെ റെക്കോർഡാണ് ബദോനി മറികടന്നത്. ബദോനിക്കു പുറമേ പ്രിയാൻ ആര്യയും സെഞ്ചറി (120) മത്സരത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണ് സൗത്ത് ഡൽഹി അടിച്ചുകൂട്ടിയത്. മത്സരത്തിൽ പ്രിയാൻ ആര്യ ഒരു ഓവറിൽ ആറു സിക്സടിച്ചും റെക്കോർഡിട്ടു. മത്സരം സൗത്ത് ഡൽഹി 112 റൺസിന് ജയിച്ചു.

മത്സരത്തിൽ പിറന്ന മറ്റു റെക്കോർഡുകൾ

∙ ട്വന്റി20യിൽ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ട്

മത്സരത്തിൽ സൗത്ത് ഡൽഹിക്കായി ബദോനി – പ്രിയാൻ സഖ്യം അടിച്ചുകൂട്ടിയ 286 റൺസ്, ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടാണ്.

∙ ഒരു ട്വന്റി20 ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ

മത്സരത്തിൽ 19 സിക്സറുകൾ നേടിയ ആയുഷ് ബദോനി പുതിയ റെക്കോർഡിട്ടു. 2017ൽ ബംഗ്ലദേശ് പ്രിമിയർ ലീഗിൽ പുറത്താകാതെ 147 റൺസ് നേടിയ സാക്ഷാൽ ക്രിസ് ഗെയ്‍ൽ, അന്ന് അടിച്ചുകൂട്ടിയ 18 സിക്സറുകളുടെ റെക്കോർഡ് പഴങ്കഥയായി.

∙ ഒരു ഓവറിൽ കൂടുതൽ സിക്സ്

ഒരു ഓവറിലെ മുഴുവൻ പന്തിലും സിക്സർ നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് പ്രിയാൻ ആര്യയും. യുവരാജ് സിങ്, വെസ്റ്റിൻഡീസ് താരങ്ങളായ കെയ്റൻ പൊള്ളാർഡ്, നിക്കോളാസ് പുരാൻ എന്നിവർക്കൊപ്പം പ്രിയാൻ ആര്യയും.

∙ ഒരു ട്വന്റി20 മത്സരത്തിൽ കൂടുതൽ സിക്സറുകൾ

ട്വന്റി20 മത്സരത്തിൽ ഒരു ടീം നേടുന്ന കൂടുതൽ സിക്സറുകളുടെ റെക്കോർഡ് ഇനി സൗത്ത് ഡൽഹിക്ക്. നേപ്പാളിന്റെ പേരിലുണ്ടായിരുന്ന 26 സിക്സറുകളുടെ റെക്കോർഡ് പഴങ്കഥയാക്കി അടിച്ചുകൂട്ടിയത് 31 സിക്സറുകൾ.

∙ ട്വന്റി20യിലെ ഉയർന്ന രണ്ടാമത്തെ ടോട്ടൽ

മത്സരത്തിൽ സൗത്ത്  ഡൽഹി അ‍ഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 308 റൺസ്, ട്വന്റി20യിൽ ഒരു ടീം നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറാണ്. 2023 ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരെ നേപ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 314 റൺസ്.

English Summary:

Record for Ayush Badoni in Twenty20 cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com