ADVERTISEMENT

പെരുമ്പിലാവ് (തൃശൂർ) ∙ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി തിളക്കം. ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു. സെപ്റ്റംബർ 21ന് ആരംഭിക്കുന്ന പരമ്പരയിൽ ഏകദിന മത്സരങ്ങളും ചതുർദിന ടെസ്റ്റുമാണ് ഉള്ളത്. കേരള ക്രിക്കറ്റ് ലീഗിൽ (കെഎസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായ പതിനേഴുകാരൻ ഇനാൻ, ലെഗ് സ്പിന്നറും മിഡിൽ ഓർഡർ ബാറ്ററുമാണ്.

11 വയസ്സുവരെ ഇനാൻ മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു. അവിടത്തെ സ്കൂളിലെ കായികാധ്യാപകനാണ് ഇനാനിലെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെത്തിയത്. മുണ്ടൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് പി.ബാലചന്ദ്രന്റെ കീഴിലായിരുന്നു പിന്നീടുള്ള പരിശീലനം. ഇതിനായി കുടുംബം മുണ്ടൂരിൽ വാടക വീടെടുത്തു താമസം മാറി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19 വിഭാഗങ്ങളിൽ കേരള ടീമിൽ  കളിച്ചു.

ഇക്കഴിഞ്ഞ കൂച്ച് ബീഹർ ട്രോഫി അണ്ടർ 19 ടൂർണമെന്റിൽ 24 വിക്കറ്റും 194 റൺസും നേടി മികവു തെളിയിച്ചതോടെയാണ് ഇന്ത്യൻ അണ്ടർ 19 ടീമിലേക്കു വഴിതുറന്നത്. വീട്ടിലവളപ്പിൽ ഷാനവാസ് മൊയ്തുട്ടി – റഹീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ആയിഷ ഇശൽ, എബി ആദം. കേരളവർമ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

English Summary:

Thrissur native selected for U-19 Indian Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com