ADVERTISEMENT

ലണ്ടൻ ∙ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ കന്നി ഏകദിന സെഞ്ചറിയുടെ മികവിൽ (110 നോട്ടൗട്ട്) ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം.

മഴ കളി മുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 46 റൺസിനായിരുന്നു ഇംഗ്ലിഷ് ജയം. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 7ന് 304. ഇംഗ്ലണ്ട് 37.4 ഓവറിൽ 4ന് 254. ഏകദിനത്തിൽ തുടർച്ചയായ 14 വിജയങ്ങൾക്കുശേഷമാണ്  ഓസീസ്  തോൽവി വഴങ്ങുന്നത്.

English Summary:

Century for Brooke; England win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com