ADVERTISEMENT

മെൽബൺ ∙ പുറംവേദനയെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് ഇന്ത്യയ്ക്കെതിരെ നവംബറിൽ തുടങ്ങുന്ന ടെസ്റ്റ് പരമ്പര നഷ്ടമാകും. നട്ടെല്ലിന്റെ കശേരുവിലെ ശസ്ത്രക്രിയയ്ക്കാണ് ഇരുപത്തിയഞ്ചുകാരൻ ഗ്രീൻ വിധേയനാകുന്നത്.

തുടർന്ന് ആറു മാസത്തോളം വിശ്രമം വേണ്ടി വരും. നവംബർ 22ന് പെർത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ്. ഗ്രീനിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ബാറ്റിങ് പൊസിഷനിൽ നാലാം നമ്പറിലേക്കു തിരിച്ചെത്തിയേക്കും. ഡേവിഡ് വാർണറുടെ വിരമിക്കലിനു ശേഷം ഓസ്ട്രേലിയൻ ടീമിന്റെ ഓപ്പണറായ സ്മിത്തിനു ന്യൂസീലൻഡിനെതിരെയുള്ള പരമ്പരയിലെ 4 ഇന്നിങ്സുകളിലായി 51 റൺസ് മാത്രമാണ് നേടാനായത്.

English Summary:

Cameron Green will miss India series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com