ADVERTISEMENT

ദുബായ്∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് മുൻ താരം നീതു ഡേവിഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഹാൾ ഓഫ് ഫെയിമിൽ. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് നാൽപത്തിയേഴുകാരിയായ നീതു.

  • Also Read

മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരി. ഉത്തർപ്രദേശിൽ നിന്നുള്ള ഇടംകൈ സ്പിന്നറായ നീതു 1995ൽ തന്റെ പതിനേഴാമത്തെ വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.

10 ടെസ്റ്റുകളും 97 ഏകദിന മത്സരങ്ങളും കളിച്ച താരം 2008ൽ വിരമിച്ചു. ഏകദിനത്തിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോർഡ് നീതുവിന്റെ പേരിലാണ്.

English Summary:

Former Indian women's cricketer Neetu David in the ICC hall of fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com