ADVERTISEMENT

ബെംഗളൂരു ∙ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ തനിക്കു പിഴവു സംഭവിച്ചതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനു പുറത്തായതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു രോഹിത്.

‘46 എന്ന സ്കോർ കാണുമ്പോൾ ക്യാപ്റ്റനെന്ന നിലയ്ക്ക് എനിക്കു സങ്കടമുണ്ട്. എന്റെ പിഴവാണ് എല്ലാറ്റിനും കാരണം. ഒരു വർഷം രണ്ടോ മൂന്നോ തെറ്റായ തീരുമാനങ്ങൾ സ്വാഭാവികമാണ്. അത്തരമൊന്നായി ഇതിനെയും കാണുന്നു. കിവീസ് പേസർമാരെ ചെറുത്തുനി‍ൽക്കാൻ നമ്മൾ ശ്രമിക്കേണ്ടിയിരുന്നു. എന്നാൽ, അത്തരമൊരു ശ്രമവും ആരുടെയും ഭാഗത്തുനിന്നുണ്ടായില്ല.

ഇതിനു മുൻപും ഇവിടെ ഒട്ടേറെ മത്സരങ്ങൾ കളിച്ചവരാണു നമ്മൾ. പക്ഷേ, ഈ മോശം ദിവസത്തിൽ എല്ലാം തിരിച്ചടികളായി. പിച്ച് പതിയെ സ്പിന്നർമാർക്ക് അനുകൂലമാകുമെന്നായിരുന്നു കരുതിയത്. പിച്ചിൽ പുല്ല് ഒട്ടുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ പേസർ ആകാശ് ദീപിനു പകരം ഫ്ലാറ്റ് വിക്കറ്റുകളിൽ നന്നായി പന്തെറിയുന്ന പതിവുള്ള കുൽദീപ് യാദവിനെ ഉൾപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.’– രോഹിത് ശർമ പറഞ്ഞു.

English Summary:

'I failed to understand the behaviour of pitch': Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com