ADVERTISEMENT

സ്റ്റോക്കോം ∙ സെൽറ്റിക്കിനെ 3–1നു തോൽപിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനും 13 കളിക്കാരെ കോവിഡ് മൂലം നഷ്ടപ്പെട്ടതിന്റെ കുറവ് പ്രകടിപ്പിക്കാതെ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ 1–0ന് വീഴ്ത്തിയ എസെഡ് അൽക്മാറും യൂറോപ്പ ലീഗ് ഫുട്ബോൾ ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾക്കു നൽകിയത് ആവേശത്തുടക്കം. ഇംഗ്ലിഷ് ക്ലബ്ബുകളായ ടോട്ടനം ഹോട്സ്പർ, ആർസനൽ, ലെസ്റ്റർ സിറ്റി എന്നിവയും യൂറോപ്പിലെ രണ്ടാംനിര ക്ലബ് പോരാട്ടത്തിൽ വിജയം കണ്ടു.

ഡച്ച് ക്ലബ് അൽക്മാറിനെ നിലംതൊടാൻ അനുവദിക്കാതെ പിടിച്ചുനിർത്തിയ നാപ്പോളിയെ ഞെട്ടിച്ചാണ് 57–ാം മിനിറ്റിൽ ഡാനി ഡി വിറ്റിന്റെ ഗോൾ അവരുടെ വലയിൽ പിറന്നത് (1–0). ടോട്ടനം 3–0ന് ലാസ്കിനെയും ലെസ്റ്റർ 3–0ന് സോര്യയെയും സ്വന്തം മൈതാനത്തു തോൽപിച്ചു. ആർസനൽ എവേ മത്സരത്തിൽ 2–1നു റാപ്പിഡ് വെയ്നെ കീഴടക്കി. പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക 4–1നു ലെഷ് പോസ്നെയെ കീഴടക്കി. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ 2–1നു സ്പാനിഷ് ക്ലബ് ഗ്രനഡ അട്ടിമറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com