ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ മുൻതാരം ഇയാൻ സെന്റ് ജോൺ (82) അന്തരിച്ചു. അറുപതുകളിൽ പരിശീലകൻ ബിൽ ഷാങ്ക്‌ലിക്കു കീഴിൽ കളിച്ച ലിവർപൂൾ ടീമിലെ പ്രധാനതാരമായിരുന്നു സെന്റ് ജോൺ. 1961–71 കാലയളവിൽ ക്ലബ്ബിനു വേണ്ടി 425 മത്സരങ്ങൾ കളിച്ചു. 118 ഗോളുകൾ നേടി.

1965ൽ ലിവർപൂൾ ആദ്യമായി എഫ്എ കപ്പ് കിരീടം ചൂടിയപ്പോൾ, ലീഡ്സിനെതിരെ അധികസമയത്ത് വിജയഗോൾ നേടിയത് ജോൺ ആയിരുന്നു.

1961ൽ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് സ്കോട്ട്‌ലൻഡ് ക്ലബ്ബായ മദർവെലിൽ നിന്ന് ലിവർപൂളിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com