ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ധാരണയിലെത്തിയ മെസ്സി വൈദ്യപരിശോധനയ്ക്കായി ഇന്നു തന്നെ പാരിസിൽ എത്തുമെന്നു ഫ്രഞ്ച് സ്പോർട്സ് മാധ്യമമായ ‘ലെകീപ്’ റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ വരവു പ്രഖ്യാപിക്കാൻ ക്ലബ് നാളത്തേക്ക് ഐഫൽ ടവർ ബുക്ക് ചെയ്തു എന്നും വാർത്തകളുണ്ട്. 2 വർഷ കരാറിനു മെസ്സി സമ്മതിച്ചതായാണു വാർത്തകൾ. ഇതു വേണമെങ്കിൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കുകയുമാവാം.

പിഎസ്ജിയുമായി കരാറിലെത്തുകയാണെങ്കിൽ മെസ്സിയെ പാരിസിൽ കാത്തിരിക്കുന്നത് ഒപ്പം കളിച്ചവരും എതിരെ കളിച്ചവരുമായ താരങ്ങളാണ്. ബ്രസീൽ താരം നെയ്മാറാണു പിഎസ്ജിയിൽ മെസ്സിയെ കാത്തു നിൽക്കുന്നവരിൽ പ്രമുഖൻ. മുൻപു ബാർസയിൽ സഹതാരങ്ങളായിരുന്നു ഇരുവരും. സ്പാനിഷ് ലീഗിൽ ബാർസയുടെ ചിരവൈരികളായ റയൽ മഡ്രിഡിന്റെ ക്യാപ്റ്റൻ സെർജിയോ റാമോസും ഇപ്പോൾ പിഎസ്ജിയിലാണ്. അർജന്റീന താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, മൗറോ ഇക്കാർദി, ലിയാൻഡ്രോ പരദെസ്, ഫ്രഞ്ച് ഫോർവേഡ് കിലിയൻ എംബപ്പെ, ഇറ്റാലിയൻ താരം മാർകോ വെരാറ്റി, ബ്രസീൽ താരം മാർക്വിഞ്ഞോസ് എന്നിവരും മെസ്സിയെ കാത്തിരിക്കുന്നു.

English Summary: Messi to join PSG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com