യൂറോപ്പാ ലീഗിലും ബാർസയ്ക്ക് ഞെട്ടൽ; നാപ്പോളിയുമായി 1–1 സമനില
Mail This Article
ബാർസിലോന ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽനിന്നു പുറത്തായ ബാർസിലോനയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. രണ്ടാംനിര യൂറോപ്യൻ ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടർ ആദ്യപാദത്തിൽ ബാർസ, ഇറ്റാലിയൻ ക്ലബ് നാപ്പോളിയുമായി 1–1 സമനില വഴങ്ങി. അതും ബാർസയുടെ സ്വന്തം മൈതാനമായ നൂകാംപിൽ. 2 പതിറ്റാണ്ടിനിടെ ആദ്യമായാണു ബാർസ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുന്നത്. 29–ാം മിനിറ്റിൽ പീറ്റർ സീലിൻസ്കിയിലൂടെ നാപ്പോളി ലീഡെടുത്തു. 59–ാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫെറാൻ ടോറസ് ബാർസയ്ക്കു സമനില നൽകി.
സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് 4–2ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ കീഴടക്കി. സ്പെയിനിലെ റയൽ ബെറ്റിസ് 3–2ന് റഷ്യൻ ക്ലബ് സെനിത്തിനെ 3–2നും തോൽപിച്ചു. എവേ ഗ്രൗണ്ടിലായിരുന്നു 2 വിജയങ്ങളും. സ്പാനിഷ് ക്ലബ് റയൽ സോസിദാദും ജർമൻ ക്ലബ് ലൈപ്സീഗും 2–2 സമനിലയിൽ പിരിഞ്ഞു. മറ്റു മത്സരങ്ങളിൽ, സെവിയ്യ, അറ്റലാന്റ, എഫ്സി പോർട്ടോ, മാഴ്സൈ, പിഎസ്‌വി ഐന്തോവൻ തുടങ്ങിയവരും ജയിച്ചു. 2–ാം പാദ മത്സരങ്ങൾ 24നു നടക്കും.
UEFA Champions league: Napoli vs Barcelona