ADVERTISEMENT

മരുഭൂമിയിൽ ടെന്റടിച്ചതു പോലെ ഒരു സ്റ്റേഡിയം, മധ്യത്തിൽ മരുപ്പച്ച പോലെ മൈതാനം, നിർമിതിയിൽ മലയാളി മുദ്ര – ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന അൽ ബൈത്ത് സ്റ്റേ‍ഡിയം ലോകത്തിന് ഒരു അദ്ഭുതമെന്ന പോലെ കേരളത്തിന് ഒരു അഭിമാനവുമാണ്. പ്രവാസി മലയാളി വ്യവസായിയായ ഗൾഫാർ മുഹമ്മദലിയുടെ ഒമാൻ ആസ്ഥാനമായുള്ള ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ്ങിനു കീഴിലുള്ള ഗൾഫാർ അൽ മിസ്നദ് ആണ് സ്റ്റേഡിയത്തിന്റെ പ്രധാന നിർമാതാക്കൾ.

‘8000 കോടി രൂപയോളം ചെലവിലാണു സ്റ്റേഡിയം നിർമിച്ചത്. ശരാശരി നാലായിരത്തോളം തൊഴിലാളികൾ 3 വർഷത്തോളം അധ്വാനിച്ചു. അനുബന്ധ സൗകര്യങ്ങൾ കൂടിയായപ്പോൾ 5 വർഷം വേണ്ടി വന്നു’ – തൃശൂർ സ്വദേശിയും ഗൾഫിലെ മലയാളി വ്യവസായികളിൽ പ്രധാനിയുമായ പി.മുഹമ്മദലി പറയുന്നു.

ദോഹയ്ക്ക് 46 കിലോമീറ്റർ വടക്കുള്ള അൽഖോറിലാണ് സ്റ്റേഡിയം. ഉദ്ഘാടന മത്സരം ഉൾപ്പെടെ സെമി വരെയുള്ള മറ്റു മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. 1600 ടൺ ഭാരമുള്ള, ഉള്ളിലേക്കു വലിക്കാവുന്ന മേൽക്കൂരയും സ്റ്റേഡിയത്തിനുണ്ട്. സൂര്യപ്രകാശം അകത്തേക്കു വരുന്നതിനു തടസ്സമില്ല.

മിസോറമിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജോലി ചെയ്ത മുഹമ്മദലി എഴുപതുകളിലാണു ഗൾഫിലെത്തിയത്. 1972ൽ ഗൾഫാർ ഒമാൻ സ്ഥാപിച്ചു. മധ്യപൂർവദേശത്തെ വലിയ നിർമാണക്കമ്പനികളിലൊന്നായി വളർന്ന സംരംഭത്തിന്റെ വാർഷിക വരുമാനം 7600 കോടിയിലേറെയാണ്.

Content highlights: Qatar world cup stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com