വളർത്തുപൂച്ചയെ തൊഴിച്ച് വിഡിയോ; ഫുട്ബോളർ സൂമയ്ക്ക് ശിക്ഷ സമൂഹസേവനം!
Mail This Article
×
ലണ്ടൻ ∙ വളർത്തുപൂച്ചയെ ഉപദ്രവിച്ച കേസിൽ, ഇംഗ്ലിഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഡിഫൻഡർ കുർട് സൂമയെ കോടതി ശിക്ഷിച്ചു; 180 മണിക്കൂർ സമൂഹസേവനം; ഒപ്പം 5 വർഷത്തേക്കു പൂച്ചയെ വളർത്താനും പാടില്ല. ഫ്രഞ്ചുകാരനായ സൂമയും സഹോദരൻ യോനും ചേർന്ന് ഒപ്പിച്ച തമാശയാണ് ഒടുവിൽ കാര്യമായത്.
വളർത്തുപൂച്ചയെ സൂമ തൊഴിക്കുന്ന ‘തമാശ വിഡിയോ’ യോൻ ആണു പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതു വിവാദമായതോടെ ബ്രിട്ടനിലെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സഹോദരൻ യോൻ 140 മണിക്കൂർ സമൂഹസേവനം നടത്തണമെന്നും 5 വർഷത്തേക്ക് പൂച്ചകളെ വളർത്താൻ പാടില്ലെന്നും കോടതി വിധിച്ചു.
English Summary: West Ham defender Kurt Zouma has been sentenced to 180 hours of community service for torturing a cat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.