ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രയേൽ സെമിഫൈനലിൽ. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ 3–2നാണ് ഇസ്രയേലിന്റെ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം, ഹാഫ് ടൈമിനു പിന്നാലെ മാർകോസ് ലിയൊനാർഡോയിലൂടെ ബ്രസീൽ ലീഡ് നേടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അനാൻ ഖലൈലിയിലൂടെ ഇസ്രയേൽ ഗോൾ മടക്കി.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ മാത്യൂസ് നസിമെന്റോയിലൂടെ ബ്രസീൽ  മുന്നിലെത്തി (2–1). എന്നാൽ ഹംസ ഷിബിയിലൂടെ സമനില ഗോൾ നേടിയ ഇസ്രയേൽ, ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ഡോർ ഡേവിഡ് തുർഗ്‌മാനിലൂടെ 3–2ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ലഭിച്ച 2 പെനൽറ്റികൾ ഇസ്രയേൽ പാഴാക്കിയില്ലായിരുന്നെങ്കിൽ ബ്രസീലിന്റെ തോൽവി ഭാരം കൂടിയേനെ.

യുറഗ്വായ്–യുഎസ്എ മത്സരത്തിലെ വിജയിയാണ് സെമിയിൽ ഇസ്രയേലിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ കൊളംബിയയെ 3–1ന് തോൽപിച്ച് ഇറ്റലിയും സെമി ഉറപ്പിച്ചു.

English Summary: Under 20 World Cup Football, Brazil vs Israel Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com