ADVERTISEMENT

ന്യൂഡൽഹി ∙ 9 വർഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യൻ ഗെയിംസ് മത്സരത്തിനെത്തുന്ന ഇന്ത്യൻ പുരുഷ ഫുട്ബോ‍ൾ ടീമിന് തുടക്കം കടുകട്ടി. ആതിഥേയരും ഏഷ്യൻ വമ്പൻമാരുമായ ചൈനയ്ക്കെതിരെ സെപ്റ്റംബർ 19നാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21ന് ബംഗ്ലദേശിനെതിരെയും 24ന് മ്യാൻമറിനെതിരെയുമാണ് മറ്റു ഗ്രൂപ്പ് മത്സരങ്ങൾ. 6 ഗ്രൂപ്പുകളിലെ ആദ്യ 2 സ്ഥാനക്കാരും മികച്ച 4 മൂന്നാംസ്ഥാനക്കാരും പ്രീക്വാർട്ടറിലേക്കു മുന്നേറും. 23ന് ആണ് ഹാങ്ചൗ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക തുടക്കം. ഫുട്ബോൾ മത്സരങ്ങൾ അതിനു മുൻപേ ആരംഭിക്കും. 

ഫിഫ റാങ്കിങ്ങിൽ 99–ാം സ്ഥാനക്കാരായ ഇന്ത്യയെക്കാൾ കടലാസിലും കണക്കിലും ഏറെ മുന്നിലാണ് 80–ാം റാങ്കുകാരായ ചൈന. ഗ്രൂപ്പിലെ മറ്റു ടീമുകളായ മ്യാൻമറും (160) ബംഗ്ലദേശും (189) റാങ്കിങ്ങിൽ ഏറെ പിന്നിലാണ്. 1951, 1962 ഏഷ്യൻ ഗെയിസുകളിൽ പുരുഷ ഫുട്ബോളിൽ സ്വർണം നേടിയ ഇന്ത്യ 2014 ഗെയിംസിൽ 26–ാം സ്ഥാനത്തായിരുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിന് ഇന്ത്യ ഫുട്ബോൾ ടീമിനെ അയച്ചില്ല.

വനിതാ ടീമായില്ല

ഏഷ്യൻ ഗെയിംസ് വനിതാ ഫുട്ബോൾ ഫിക്സ്ചർ തയാറായിട്ടും ടീമിനെ പ്രഖ്യാപിക്കാതെ ഇന്ത്യ. 21ന് ചൈനീസ് തായ്‌പേയ്ക്കെതിരെയും 24ന് തായ്‌ലൻഡിനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ. ഇന്ത്യ ഈയാഴ്ച ടീമിനെ പ്രഖ്യാപിച്ചേക്കും.

English Summary : Asian Games Football, India's first match against China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com