ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ പരസ്പരം പോരടിക്കുന്ന മെയ്തെയ്, കുക്കി വംശജർ രാജ്യത്തിനു വേണ്ടി ഒരുമിച്ചു; ഫുട്ബോൾ മൈതാനത്ത്! ഭൂട്ടാനിലെ തിംപുവിൽ കഴിഞ്ഞദിവസം കൊടിയിറങ്ങിയ  സാഫ് അണ്ടർ 16 ഫുട്ബോളിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ വിജയത്തിനു പിന്നിൽ ടീമിലെ മെയ്തെയ്, കുക്കി വംശജരായ കളിക്കാരായിരുന്നു. 

കലാപം ഇരുവിഭാഗത്തെയും തോക്ക് എടുപ്പിച്ചെങ്കിലും കളിക്കളത്തിൽ ഇവർ സ്നേഹത്തിന്റെ ചരിത്രമെഴുതി. 23 അംഗ ഇന്ത്യൻ ടീമിലെ 16 പേർ കലാപം തകർത്ത മണിപ്പുരിൽ നിന്നാണ്. 11 പേർ മെയ്തെയ്കൾ, 4 പേർ കുക്കികൾ. ഒരാൾ മെയ്തെയ് പംഗൽ (മണിപ്പുരി മുസ്‌ലിം). ബംഗ്ലദേശിനെതിരെയുള്ള ഫൈനലിൽ 8–ാം മിനിറ്റിൽ സ്കോർ ചെയ്തത്, ബിഷ്ണുപുരിൽ നിന്നുള്ള മെയ്തെയ് വിഭാഗക്കാരനായ ഭരത് ലായ് രൻജം. 74-ാം മിനിറ്റിൽ കുക്കി ഗോത്ര മേഖലയായ ചുരാചന്ദ്പുരിൽ നിന്നുള്ള ലെവിസ് സാങ്മിനുലിന്റെ മിന്നുന്ന ഗോളോടെ ഇന്ത്യ വിജയമുറപ്പിച്ചു. മത്സരശേഷം തോളിൽ കൈയിട്ട് ഒരുമയോടെയാണ് ഇന്ത്യൻ ടീം കളിക്കളം വിട്ടത്.

English Summary :  Indian team  won the SAFF under-16 football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com