സൂപ്പർ ലീഗ് കേരളയുമായി കൈകോർത്ത് ആന്ദ്രേ ഇനിയേസ്റ്റ
Mail This Article
കൊച്ചി∙ കേരളത്തിന്റെ ഫുട്ബോൾ രംഗത്തു വലിയ മുന്നേറ്റത്തിനു വഴിവയ്ക്കുന്ന ‘പ്രോജക്ട് ഗെയിം ചേഞ്ചർ’ പദ്ധതിയുമായി സൂപ്പർ ലീഗ് കേരള രംഗത്ത്. സ്പാനിഷ് ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റയുടെ നേതൃത്വത്തിലുള്ള ആന്ദ്രേ ഇനിയേസ്റ്റ സ്കൗട്ടിങ്ങുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയാണിതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് നവാസ് മീരാനും സൂപ്പർ ലീഗ് കേരള സിഇഒ: മാത്യു ജോസഫും അറിയിച്ചു. ആന്ദ്രേ ഇനിയേസ്റ്റ സ്കൗട്ടിങ്ങിലെ നാലു പരിശീലകർ ഇതിനായി സംസ്ഥാനത്തെത്തി.
‘ട്രെയിൻ ദ് ട്രെയിനർ’ പദ്ധതിപ്രകാരം ഇവർ സംസ്ഥാനത്തെ 42 പരിശീലകർക്ക് ഇതിനകം പ്രാരംഭ പരിശീലനം നൽകി. ‘സ്കൗട്ടിങ്’ പദ്ധതിപ്രകാരം യുവപ്രതിഭകളെ കണ്ടെത്താനുള്ള ആദ്യ സിലക്ഷൻ ട്രയൽസ് 24നു കോഴിക്കോട്ട് ആരംഭിക്കും. ഐ.എം.വിജയനാണു പദ്ധതിയുടെ അംബാസഡർ.