ADVERTISEMENT

റിയോ ഡി ജനീറോ ∙ പരിശീലക സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ചു താൻ ചിന്തിച്ചു തുടങ്ങിയതായി അർജന്റീന കോച്ച് ലയണൽ സ്കലോനി. ബ്രസീലിനെ 1–0ന് തോൽപിച്ച അർജന്റീനയുടെ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് ചോദ്യങ്ങൾക്കു മറുപടിയായല്ലാതെ തന്നെ സ്കലോനി തുറന്നടിച്ചത്. ഈ ടീം തുടർച്ചയായി വിജയങ്ങൾ നേടുന്നു. ഈ വിജയങ്ങൾ ആവർത്തിക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. മത്സരത്തിനിടെ ഞാൻ കുറെ ആലോചിച്ചു. ധാരാളം ഊർജമുള്ള ഒരു പരിശീലകനെയാണ് അർജന്റീനയ്ക്ക് ഇനി വേണ്ടത്. 

ഞാൻ ഇക്കാര്യം ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായും പിന്നീടു കളിക്കാരുമായും സംസാരിക്കും. – നാൽപത്തിയഞ്ചുകാരനായ സ്കലോനി പറഞ്ഞു. 2018ൽ അർജന്റീനയുടെ പരിശീലകനായ സ്കലോനിയുടെ കീഴിലാണ് അർജന്റീന കോപ്പ അമേരിക്ക, ലോകകപ്പ് കിരീടങ്ങൾ നേടിയത്. 1986 ലോകകപ്പിനു ശേഷം അർജന്റീനയ്ക്കു രണ്ട് പ്രധാന രാജ്യാന്തര ട്രോഫികൾ നേടിക്കൊടുത്ത സ്കലോനി  രാജിവയ്ക്കുമെന്നു   പ്രതീക്ഷിക്കുന്നില്ലെന്ന് ടീമംഗം ക്രിസ്റ്റ്യൻ റൊമേറോ പറഞ്ഞു.

English Summary:

Argentina coach may leave the coaching position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com