യൂറോ: സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി ഒരു ഗ്രൂപ്പിൽ
Mail This Article
ഹാംബർഗ് (ജർമനി) ∙ 2024 യൂറോകപ്പ് ഫുട്ബോളിൽ സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി ഒരു ഗ്രൂപ്പിൽ. ശനിയാഴ്ച രാത്രി നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ ബി ഗ്രൂപ്പിലാണ് കരുത്തരായ 3 ടീമുകളും ഉൾപ്പെട്ടത്. അൽബേനിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. ജർമനിയിൽ അടുത്ത വർഷം ജൂൺ 14നാണ് ടൂർണമെന്റിനു തുടക്കം. ഉദ്ഘാടന മത്സരത്തിൽ ജർമനി സ്കോട്‌ലൻഡിനെ നേരിടും. ഫൈനൽ ജൂലൈ 14ന് ബർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ. ഇറ്റലിയാണ് നിലവിലെ ജേതാക്കൾ. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തും. ടൂർണമെന്റിനുള്ള 21 ടീമുകൾ നിലവിൽ തീരുമാനമായപ്പോൾ 3 ടീമുകൾ പ്ലേ ഓഫിലൂടെ യോഗ്യത നേടും. ഗ്രൂപ്പുകളും ടീമുകളും:
എ: ജർമനി, സ്കോട്‌ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്
ബി: സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
സി: സ്‌ലൊവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഡി: നെതർലൻഡ്സ്, ഓസ്ട്രിയ, ഫ്രാൻസ്, പ്ലേഓഫ് വിജയി
ഇ: ബൽജിയം, സ്‌ലൊവാക്യ, റുമേനിയ, പ്ലേഓഫ് വിജയി
എഫ്: തുർക്കി, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, പ്ലേഓഫ് വിജയി