ADVERTISEMENT

ന്യൂഡൽഹി ∙ അരുണാചൽ പ്രദേശ് ചരിത്രത്തിലാദ്യമായി ആതിഥ്യം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഇറ്റാനഗറിലെ യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെ നടക്കുന്ന ചാംപ്യൻഷിപ്പിൽ കേരളം ഉൾപ്പെടെ 12 ടീമുകളാണു പങ്കെടുക്കുന്നത്. 6 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായാണു മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ 4 സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിനു യോഗ്യത നേടുന്ന രീതിയിലാണ് മത്സരക്രമം. 

ഗ്രൂപ്പ് എ: അരുണാചൽ, മേഘാലയ, ഗോവ, അസം, സർവീസസ്, കേരളം.

ഗ്രൂപ്പ് ബി:കർണാടക, മഹാരാഷ്ട്ര, ഡൽഹി, മണിപ്പുർ, മിസോറം, റെയിൽവേസ്.

കേരളത്തിന്റെ മത്സരങ്ങൾ

ഫെബ്രുവരി 21 ഉച്ചകഴിഞ്ഞ് 2.30: അസം

ഫെബ്രുവരി 23 വൈകിട്ട് 7: ഗോവ

ഫെബ്രുവരി 25 ഉച്ചകഴിഞ്ഞ് 2.30: മേഘാലയ

ഫെബ്രുവരി 28 ഉച്ചകഴിഞ്ഞ് 2.30: അരുണാചൽ

മാർച്ച് 1 രാവിലെ 10: സർവീസസ്

English Summary:

Santosh Trophy in Arunachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com