ADVERTISEMENT

ജോർജിയ തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. തലസ്ഥാനമായ ടിബിലിസിയിൽ യൂറോ യോഗ്യതാ മത്സരത്തിൽ സ്പെയിനെതിരെ 7–1നായിരുന്നു ആ തോൽവി. സ്വന്തം നാട്ടുകാർക്കു മുന്നിൽ അന്നു നാണംകെട്ട അതേ ടീം ഞായറാഴ്ച വീണ്ടും സ്പെയിനിനെ നേരി‌ടുകയാണ്. തങ്ങളുട‌െ ആദ്യ മേജർ രാജ്യാന്തര ചാംപ്യൻഷിപ്പിൽ തന്നെ പ്രീക്വാർട്ടറിലെത്തിയ അഭിമാനത്തോടെ! 

ക്രിസ്റ്റ്യാനോ ‌റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങിയ പോർച്ചുഗലിനെ എഫ് ഗ്രൂപ്പിൽ തങ്ങളുടെ അവസാന മത്സരത്തിൽ തോൽപിച്ചതോടെ മൂന്നാം സ്ഥാനക്കാരായാണ് ജോർജിയ യൂറോ നോക്കൗട്ടിലെത്തിയത്. ഗെൽസൻകിർഹനിൽ ന‌‌ടന്ന മത്സരത്തിൽ ജോർജിയയുടെ ജയം 2–0ന്. രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരം ക്വിച്ച ക്വാററ്റ്സ്കെലിയയുടെ ഗോളിൽ മുന്നിലെത്തിയ ജോർജിയ 57–ാം മിനിറ്റിൽ ജോർജസ് മികൗഡട‌സിന്റെ പെനൽറ്റി ഗോളിൽ ലീഡുയർത്തി. 3 ഗോളുകളോടെ ഇപ്പോൾ യൂറോയിലെ ടോപ് സ്കോററാണ് ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ മെറ്റ്സിനു വേണ്ടി കളിക്കുന്ന മികൗഡടസ്.

English Summary:

Georgia Stuns Portugal, Reaches Euro 2024 Knockouts in Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com