ADVERTISEMENT

കൊച്ചി ∙ തായ്‌ലൻഡിൽ പ്രീ സീസൺ പര്യടനത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലന മൽസരം ഇന്ന്. തായ് ഫുട്ബോൾ ക്ലബ്ബായ പട്ടായ യുണൈറ്റഡുമായുള്ള പോരാട്ടം വൈകിട്ട് 4ന് ഫത്തന സ്പോർട്സ് റിസോർട്സ് ഗ്രൗണ്ടിൽ നടക്കും. ഇവാൻ‌ വുക്കോമനോവിച്ചിനു പകരമെത്തിയ സ്വീഡിഷ് കോച്ച് മികേൽ സ്റ്റോറെയ്ക്കു കീഴിൽ ആദ്യമത്സരമാണിത്. 

പുതിയ സീസണിൽ ടീമിന്റെ ഒരുക്കം എത്രത്തോളമെത്തിയെന്നതിന്റെ ആദ്യ സൂചനകളും കളത്തിൽ കാണാം. ചില താരങ്ങൾ കൊഴിയുകയും മൊറോക്കൻ വിങ്ങർ നോവ സദൂയി ഉൾപ്പെടെ പുതിയ താരങ്ങൾ എത്തുകയും ചെയ്ത ശേഷം ആദ്യമായാണു ടീം കളിക്കുന്നത്. വീസ പ്രശ്നങ്ങൾ മൂലം ക്യാപ്റ്റൻ അഡ്രിയൻ ലൂണ ടീമിനൊപ്പം ചേർന്നിട്ടില്ല.

English Summary:

Today the first match of Kerala Blasters in pre-season in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com