ADVERTISEMENT

മിലാൻ ∙ യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീം ക്യാപ്റ്റൻ അൽവാരോ മൊറാത്ത സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ് വിട്ടു. ഇറ്റലിയിലെ എസി മിലാൻ ക്ലബ്ബുമായി മുപ്പത്തിയൊന്നുകാരൻ സ്ട്രൈക്കർ 4 വർഷത്തേക്കു കരാ‍ർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ അത്‌ലറ്റിക്കോയ്ക്കായി 21 ഗോളുകൾ നേടിയിരുന്നു മൊറാത്ത. ഒളിവർ ജിറൂദിനു പകരം സെൻട്രൽ അറ്റാക്കറുടെ റോളിലാകും മൊറാത്ത മിലാനിൽ കളിക്കുക. 7–ാം നമ്പർ ജഴ്സി താരത്തിനു നൽകിയതായും ക്ലബ് അറിയിച്ചു.

English Summary:

Alvaro Morata at AC Milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com