ADVERTISEMENT

ന്യൂഡൽഹി ∙ സെപ്റ്റംബർ 3 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനന്റൽ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യയുടെ 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഇഗോർ സ്റ്റിമാച്ചിനു പകരം ചുമതലയേറ്റ പുതിയ ഹെഡ് കോച്ച് മനോലോ മാർക്കേസിനു കീഴിലുള്ള ആദ്യത്തെ ടൂർണമെന്റാണിത്. കാൽമുട്ടിനേറ്റ പരുക്കിൽനിന്നു മോചിതനാകാത്ത സെൻട്രൽ ഡിഫൻ‍ഡർ സന്ദേശ് ജിങ്കാൻ ടീമിലില്ല. മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദാണ് സാധ്യതാ പട്ടികയിലുള്ള ഏക മലയാളി.

ഈ മാസം 31ന് ഹൈദരാബാദിലാണ് ഒരുക്ക ക്യാംപിനു തുടക്കം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 124–ാം സ്ഥാനത്തുള്ള ഇന്ത്യ, സെപ്റ്റംബർ 3ന് മൗറീഷ്യസിനെയും 9ന് സിറിയയെയും നേരിടും. ഫിഫ റാങ്കിങ്ങി‍ൽ മൗറീഷ്യസ് 179–ാം സ്ഥാനത്തും സിറിയ 93–ാം സ്ഥാനത്തുമാണ്.

English Summary:

Intercontinental Football Championship held in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com