ADVERTISEMENT

കഠ്‌മണ്ഡു ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആശാലതാദേവി രാജ്യാന്തര മത്സരങ്ങളിൽ ഇന്ന് സെഞ്ചറി തികയ്ക്കും. നേപ്പാളിൽ സാഫ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടുമ്പോൾ അത് ഇന്ത്യൻ ക്യാപ്റ്റന്റെ കരിയറിലെ 100–ാം രാജ്യാന്തര മത്സരമാകും.

  • Also Read

രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമെന്ന നേട്ടമാണ് മുപ്പത്തൊന്നുകാരി ആശാലതായെ കാത്തിരിക്കുന്നത്.

മണിപ്പുർ സ്വദേശിനിയായ ആശാലതാദേവി പതിമൂന്നാം വയസ്സിലാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. പതിനഞ്ചാം വയസ്സിൽ അണ്ടർ 17 ചാംപ്യൻഷിപ്പിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ താരം 2011ൽ ബംഗ്ലദേശിനെതിരായ മത്സരം മുതൽ സീനിയർ ടീമിൽ സ്ഥിരാംഗമാണ്.

2016ലും 2019ലും സാഫ് ഗെയിംസ് ഫുട്ബോൾ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ആശാലതാദേവി 2018–19 സീസണിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷന്റെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

100th match of Indian football captain Ashalatha Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com