ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. ജനുവരിയിലാണു അൻപത്തിയൊന്നുകാരനായ ടുഹേൽ ചുമതലയേൽക്കുക. തോൽവികൾ തുടർക്കഥയായതോടെ സ്ഥാനമൊഴിഞ്ഞ ഗാരെത് സൗത്ത്ഗേറ്റിനു പകരക്കാരനായി എത്തിയ ലീ കാർസ്‌ലെയാണു നിലവിൽ ഇംഗ്ലണ്ടിന്റെ കോച്ച്. അടുത്ത 2 നേഷൻസ് ലീഗ് മത്സരങ്ങളിലും ലീ  പരിശീലകനായി തുടരും.

2021ൽ ചെൽസിയുടെ കോച്ചായി സ്ഥാനമേറ്റ ടുഹേലിന്റെ കീഴിൽ ടീം ചാംപ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. പിന്നീട് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പരിശീലകനായി. എന്നാൽ ബയൺ തുടരെ തോൽവികൾ രുചിച്ചതിനു പിന്നാലെ ഈ വർഷമാദ്യം ടുഹേലിന്റെ കസേര തെറിച്ചിരുന്നു. ജർമൻകാരനായ ടുഹേൽ, സ്വീഡന്റെ ഗൊരാൻ എറിക്സനും ഇറ്റലിയുടെ ഫാബിയോ കാപ്പെല്ലോയ്ക്കും ശേഷം ഇംഗ്ലണ്ടിന്റെ പരിശീലകനാകുന്ന മൂന്നാമത്തെ ബ്രിട്ടിഷ് ഇതര വംശജനാണ്.

English Summary:

Thomas Tuchal has been appointed as the coach of the England national football team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com