ബാസ്കറ്റ് ഇതിഹാസം എൽഗൻ ബെയ്‌ലർ അന്തരിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് ബാസ്കറ്റ്ബോൾ ഇതിഹാസം എൽഗൻ ബെയ്‌ലർ (86) അന്തരിച്ചു. എൻബിഎ ടീമായ ലൊസാഞ്ചലസ് ലേക്കേഴ്സിനായി 14 സീസണുകളിൽ കോർട്ടിലിറങ്ങി. ഒരു ചാംപ്യൻഷിപ് പോലും നേടാനാകാതെ പോയ മികച്ച താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ട്. 1959ൽ എൻബിഎയിലെ ഏറ്റവും മികച്ച പുതുമുഖ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആറടി അഞ്ചിഞ്ച് ഉയരക്കാരനായ ബെയ്‌ലർ എൻബിഎ ചരിത്രത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. എൻബിഎ ഫൈനൽസിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയതിന്റെ റെക്കോർഡ് ബെയ‍്‍ലറുടെ പേരിലാണ്. യുഎസിലെ പൗരാവകാശ സമരങ്ങളിൽ സജീവസാന്നിധ്യവുമായിരുന്നു ബെയ്‌ലർ.
Content Highlights: Basketball player Elgin Baylor passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.