ADVERTISEMENT

ഒളിംപിക്സിൽ മലയാളിയുടെ ആദ്യ മെഡൽ നേട്ടത്തിന് 50 വയസ്സ്. 1972 മ്യൂണിക് ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമിന്റെ ഗോൾകീപ്പർ കണ്ണൂരുകാരനായ മാനുവൽ ഫ്രെഡറിക് ആയിരുന്നു. 

1972 സെപ്റ്റംബർ 10ന് നെതർലൻഡ്സിനെ 2–1നു തോൽപിച്ചാണ് ഇന്ത്യ വെങ്കലം ഉറപ്പിച്ചത്. ഇതിനു ശേഷം ഒളിംപിക് മെഡൽ നേടിയ മലയാളിയും ഹോക്കി ടീം ഗോൾകീപ്പർ തന്നെ. കഴിഞ്ഞ വർഷം ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ കാവൽക്കാരനായിരുന്ന പി.ആർ‌.ശ്രീജേഷ്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏറ്റവുമൊടുവിൽ ഒളിംപിക് സ്വർണം നേടിയ 1980ലെ ടീമിലും ഒരു പാതി മലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നു. അമ്മ വഴി കോട്ടയം ബന്ധമുള്ള ഗോൾകീപ്പർ അലൻ സ്കോഫീൽഡ്.

 

English Summary: 50 years of first malayali olympic medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com