ഇൻഡോർ അത്‌ലറ്റിക്സ് സ്റ്റേഡിയം ഒഡീഷയിൽ
Mail This Article
ഭുവനേശ്വർ ∙ ഇന്ത്യയുടെ കായിക തലസ്ഥാനമാകാൻ കുതിക്കുന്ന ഒഡീഷയുടെ ഭൂപടത്തിൽ വീണ്ടുമൊരു പൊൻതൂവൽ കൂടി. ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്‌ലറ്റിക് സ്റ്റേഡിയം! കലിംഗ മൾട്ടിപർപ്പസ് സ്റ്റേഡിയം ക്യാംപസിനുള്ളിൽ ഇൻഡോർ അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഈ വർഷം അവസാനത്തോടെ സ്റ്റേഡിയം തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത വർഷം രാജ്യാന്തര–ദേശീയ ഇൻഡോർ അത്‌ലറ്റിക്സ് മത്സരങ്ങൾ ഇവിടെ നടത്തുന്നതും ആലോചനയിലുണ്ട്. 120 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്റ്റേഡിയത്തിൽ 100 അത്‌ലീറ്റുകൾക്ക് ഒരേ സമയം താമസിച്ച് പരിശീലനം നടത്താം. ഒളിംപിക് സൈസ് അത്‌ലറ്റിക് ട്രാക്കാണ് തയാറാക്കിയിരിക്കുന്നത്. ലോങ് ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ എന്നിവയുമുണ്ട്. 300 കോടി രൂപയാണ് പദ്ധതിച്ചെലവ്.
English summary: Indoor Athletics Stadium in Odisha