ADVERTISEMENT

ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിക്കു നാളെ എഗ്മൂർ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ തുടക്കം. ആതിഥേയരായ ഇന്ത്യയ്ക്കു പുറമേ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയ, പാക്കിസ്ഥാൻ, മലേഷ്യ, ചൈന, ജപ്പാൻ എന്നീ 6 ടീമുകളാണ് ടൂർണമെന്റിലുള്ളത്. 12നാണു ഫൈനൽ. നാളെ വൈകിട്ട് 4ന് കൊറിയയും ജപ്പാനും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 8.30ന് ഇന്ത്യ ചൈനയെ നേരിടും. 9ന് രാത്രി 8.30നാണ് ഇന്ത്യ – പാക്കിസ്ഥാൻ ആവേശപ്പോരാട്ടം.ടൂർണമെന്റിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ഹോക്കി ടീം വാഗ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. തുടർന്നു വിമാനത്തിൽ ചെന്നൈയിലെത്തി.

ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുമുണ്ട്. ലീഗ് റൗണ്ടിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലെത്തും. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പ് എന്ന നിലയ്ക്കും ടൂർണമെന്റിലെ പ്രകടനം ഇന്ത്യൻ ടീമിനു നിർണായകമാണ്. ഫാൻകോഡ് ആപ്പിൽ   കളി തത്സമയം സംപ്രേഷണം ചെയ്യും.

English Summary : Asian Champions Trophy Hockey starts tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com